സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍.

0
29 views

ദോഹ: രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. യൂണിയനിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഈ പട്ടിക അംഗീകരിച്ചു. ‎

ബ്രൂണേ, കാനഡ, ജോര്‍ദാന്‍, അര്‍മീനിയ, അസര്‍ബൈജാന്‍, ബോസ്നിയ, ഹെര്‍സഗോവിന, കൊസോവോ, മോള്‍ഡോവ, മോണ്ടിനെഗ്രോ, സൗദി അറേബ്യ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.

കഴിഞ്ഞ ആഴ്ച്ചകളില്‍ ഏതാനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിരുന്നു. ഫ്രാന്‍സ്, സ്പെയിന്‍, ആസ്ട്രിയ, ജര്‍മനി, ഇറ്റലി, ജോര്‍ജിയ, എന്നീ രാജ്യങ്ങളും ഖത്തറിലെ വാക്സിനെടുത്ത യാത്രക്കാര്‍ക്ക് പ്രവേശന അനുമതി നല്‍കിയിട്ടുള്ളത്.