ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…

0
23 views

കൊച്ചി: ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ പലരും എയര്‍പോട്ടില്‍ എത്തിയ ശേഷമാണ് വിവരം അറിയുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ദോഹയില്‍ നിന്നും മാംഗ്ലൂരിലേക്ക് ഇന്ന് വൈകിട്ട് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് നിന്നും ദോഹയിലേക്ക് രാവിലെ ആറ് മണിയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനവും റദ്ദാക്കി.

ലാന്‍ഡിങ് പെര്‍മിറ്റ് ഇല്ലാത്തത് കൊണ്ടാണ് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് എന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് പുനസ്ഥാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.