Sunday, September 27, 2026
Home News ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ...

ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി…

0
251 views

ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. രോഗികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ആശുപത്രി മുറികളിൽ പൊതുവായ താപനില 22 ഡിഗ്രി സെൽഷ്യസ് ആയി നിജപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരാൾ ഈ രീതിയിൽ താപനില കുറക്കാൻ ശ്രമിച്ചത് സാങ്കേതിക പ്രശ്നത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. സന്ദർശകരും മറ്റും നിശ്ചിത താപനില കുറക്കരുത് എന്നാണ് മാനേജ്മെന്റിന്റെ കര്ശന നിർദ്ദേശം.

error: Content is protected !!