ദോഹ: ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണം എന്ന ആവശ്യമുയരുന്നു. ഖത്തറില്‍ ആഡംബര ടൂറിസ്റ്റുകള്‍ക്കായി മികച്ച നിരക്കില്‍ സൗകര്യമുള്ള ഹോട്ടലുകളും വിശ്രമ കേന്ദ്രങ്ങളും നിലവിലുണ്ട്.
എന്നാല്‍ ശരാശരി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അവധി ആഘോഷിക്കാന്‍ പാകത്തില്‍ വിനോദ കേന്ദ്രങ്ങള്‍ ഇല്ലാത്തത് വലിയ കുറവായി അനുഭവപ്പെടുന്നുണ്ട്. നിലവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകിച്ച് വിശ്രമ മുറികളുടെയും റിസോര്‍ട്ടുകളുടെയും ഉയര്‍ന്ന നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് കൊവിഡ് സാഹചര്യം പരിഗണിച്ചെങ്കിലും കുറച്ചു കൊണ്ട് വരാന്‍ വാണിജ്യ മന്ത്രാലയം തയ്യാറാവണം.