ഖത്തർ സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം സാദിഖ് കാവിലിന്…

0
70 views

ദോഹ : അന്തരിച്ച‍ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ ‍ സംസ്കൃതി ഏർപ്പെടുത്തിയ സംസ്കൃതി – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് കാസർകോഡ് സ്വദേശിയായ സാദിഖ്‌ കാവിൽൻ്റെ ‘കല്ലുമ്മക്കായ’ എന്ന ചെറുകഥ അർഹമായി.

കഴിഞ്ഞ 15 വർഷമായി ദുബൈയിൽ ‍മനോരമ ഓൺലൈൻ റിപ്പോർട്ടർ‍ ആയി ജോലി ചെയ്യുകയാണ്. സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകൻ ചരുവിൽ‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലൻ‍, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ. എ. മോഹൻ‍ദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. നവംബർ‍ 05 നു വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഖത്തർ ഐ. സി. സി. അശോക ഹാളിൽ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും.