ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്…

0
74 views

ദോഹ: ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂര്‍ മുമ്പ് എങ്കിലും എടുത്ത പരിശോധനാഫലവുമായി എത്തുന്ന കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് ഈ നിബന്ധന. അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തുന്ന കുട്ടികള്‍ക്കായി കൊവിഡ് ടെസ്റ്റ് നടത്താന്‍ അഞ്ച് കേന്ദ്രങ്ങള്‍ തയാറാക്കിയതായും അധികൃതര്‍ അറിയിച്ചു. അല്‍ ഖോര്‍, അല്‍ തുമാമ, അല്‍ വജ്ബ, ലിയബൈബ്, അല്‍ വക്ര എന്നീ ആരോഗ്യകേന്ദ്രങ്ങളിലാണ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇവിടെ എത്തി കൊവിഡ് ടെസ്റ്റ് നടത്താവുന്നതാണ്. പരിശോധനയ്ക്ക് 25 റിയാലാണ് ഈടാക്കുക.