ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18 മുതൽ, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു.
പദ്ധതിയിലെ ചട്ടങ്ങൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കുമിഞ്ഞുകൂടിയ ട്രാഫിക് ലംഘനങ്ങൾക്ക് പിഴ അടയ്ക്കുമ്പോൾ പ്രതികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.
മെട്രാഷ്2 വഴി പിഴ അടക്കാൻ സാധിക്കും. അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നടപടിക്രമങ്ങളിൽ, ഫൈൻ അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടവരെ രണ്ട് മാസത്തിനുള്ളിൽ ഫോളോ-അപ്പ് കേസുകളിലേക്കും സെറ്റിൽമെന്റ് വിഭാഗത്തിലേക്കും റഫർ ചെയ്യും, തുടർന്ന് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും