സൗദി അറേബ്യ കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും.

0
93 views

ദോഹ: സൗദി അറേബ്യ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. 2017ലെ ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ആദ്യമായാണ് കിരീടാവകാശി രാജ്യത്തെത്തുന്നത്.

അമീരി ദിവാനില്‍ ഇന്ന് വൈകിട്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അദ്ദേഹത്തെ സ്വീകരിക്കും. സൗദിയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക അറബ് സമ്മിറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള കിരീടാവകാശിയുടെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് ഖത്തറും സന്ദര്‍ശിക്കുന്നത്.