ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. മസ്ജിദിൽ പ്രവേശിക്കുന്നതിന് വാക്സീൻ നിർബന്ധമാക്കിയത് എടുത്തുകളഞ്ഞു.
മറ്റ് മുൻകരുതൽ നടപടികളിൽ ഇവ ഉൾപ്പെടുന്നു. 1_ വാക്‌സിനേഷൻ എടുത്തവരും അല്ലാത്തവരുമായ ഗ്രീൻ എഹ്‌തെറാസ് ഉള്ള വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശിക്കാം 2- 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഇപ്പോഴും അനുവദിക്കില്ല. 3- വെള്ളിയാഴ്ച പ്രഭാഷണ സമയത്ത് വിശ്വാസികൾ പരസ്പരം 1 മീറ്റർ അകലം പാലിക്കുക. 4- ദിവസേനയും വെള്ളിയാഴ്ചയും പ്രാർത്ഥനകളിൽ വിശ്വാസികൾക്കിടയിൽ ഒരു പ്രാർത്ഥന പായയുടെ അകലം ഉണ്ടായിരിക്കും.
5- വിശ്വാസികൾ സ്വന്തം പായ കൊണ്ടുവരിക. 6- മാസ്ക് ധരിക്കുക. 7- നിയുക്ത പള്ളികളിൽ മാത്രം ടോയ്‌ലറ്റുകളും വുദു സൗകര്യങ്ങളും തുറക്കുക. 8- പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് എഹ്‌തെറാസ് ആപ്ലിക്കേഷൻ കാണിക്കണം. 9- പനിയുടെ ലക്ഷണങ്ങളോ ഉയർന്ന താപനിലയും ഉള്ളവർ പള്ളിയിൽ വരരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.