ദോഹ: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതിന്റെ സൂചനയാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതും രോഗ മുക്തി ഉയരുന്നതും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ വൈറസ് ഇപ്പോഴും സജീവമായതിനാല്‍ സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പിന്തുടരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.