അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യു.എ.ഇയില്‍ നിന്ന് ഖത്തറിലേക്ക് വണ്‍വേയ്ക്ക് 400 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക കപ്പ് നടക്കുന്ന നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ 3,400 മുതല്‍ 5,000 ദിര്‍ഹം വരെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്.
ഇതേ തുടര്‍ന്ന് ലോകകപ്പ് ആരാധകര്‍ യു.എ.ഇയില്‍ നിന്ന് സൗദി വഴി റോഡ് മാര്‍ഗം ഖത്തറിലെത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിരക്ക് ഇനിയും വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സാധാരണക്കാര്‍ റോഡുമാര്‍ഗം സ്വകരിക്കുന്നത്. അബുദാബിയില്‍ നിന്ന് 588 കി.മീയും ദുബൈയില്‍ നിന്ന് 695 കി.മീയും പിന്നിട്ടാല്‍ ഏഴര മണിക്കൂര്‍കൊണ്ട് സൗദി വഴി ഖത്തറിലെത്താം.