ദോഹ: ഇന്ത്യ, ബംഗ്ളാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ 9 “റെഡ് ഹെല്‍ത്ത് മെഷേര്‍സ്” രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന താമസ വീസക്കാർ വാക്സീൻ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിട്ടവർ ആണെങ്കിൽ 5 ദിവസം ഹോം ക്വാറന്റീൻ ആണ് വേണ്ടത്.
അഞ്ചാം ദിവസം ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി. കൂടാതെ യാത്രക്ക് 48 മണിക്കൂറിനുള്ളിലെ ആർട്ടിപിസിആർ നെഗറ്റീവ് ഫലവും നിർബന്ധമാണ്.
ക്വാറന്റീൻ ഇളവുകൾ ലഭിക്കാൻ ബൂസ്റ്റർ ഡോസ് എടുത്ത് 14 ദിവസം പിന്നിടേണ്ടത് നിർബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് 9 മാസം കഴിഞ്ഞു ബൂസ്റ്റർ എടുക്കാത്ത വിസിറ്റ് വിസക്കാർക്ക് പ്രവേശനമേ അനുവദിക്കില്ല.