നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി..

0
86 views

ദോഹ : നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി അധികൃതർ അറിയിച്ചു. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ ഒരു മണിവരെയാണ് ഇതിനായി അനുവദിച്ച സമയം.

ഇതിന് ഓൺലൈനായി അപ്പോയിന്റ്മെന്റ് ആവശ്യമില്ല.  അപേക്ഷ എംബസിയിൽ നിന്ന് തന്നെ നേരിട്ട് പൂരിപ്പിച്ചു നൽകുകയോ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ ആവാം.

ആവശ്യമായ രേഖകൾ : 1- ഒറിജിനൽ പാസ്പോർട്ട് . 2- ഖത്തർ ഐഡി (രണ്ടിന്റെയും പകർപ്പുകളും കരുതണം) 3- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ. 4കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്ന രക്ഷിതാവിന്റെ പാസ്പോർട്ട് ഖത്തർ ഐഡി കാർഡ് കാർഡ്.