Wednesday, August 26, 2026
Home News ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ്

ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ്

0
222 views

ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് ഖത്തര്‍കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അന്തരീക്ഷ ന്യൂനമര്‍ദം മെയ് പകുതി വരെ മേഖലയിലൂടെ കടന്നു പോകുമെന്നും മാസത്തിന്റെ രണ്ടാംപകുതിയില്‍ ക്രമേണ കുറയും. മെയ് രണ്ടാം പകുതിയില്‍ വടക്കന്‍ കാറ്റ് വീശാന്‍ കാരണമാകുന്ന സീസണല്‍ഇന്ത്യന്‍ ന്യൂനമര്‍ദ്ദവും പ്രദേശത്തെ ബാധിക്കും. കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

എന്നാൽ മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ താപനില യഥാക്രമം 1971-ല്‍15.2 ഡിഗ്രി സെല്‍ഷ്യസം 2014-ല്‍ 47.7 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.

error: Content is protected !!