ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്.
37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ ഉടനെ ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ. വിലാസിനി, മക്കൾ, വിബീഷ്, ബിനീഷ്, നിതീഷ .