അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.

0
140 views

അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി ഇയാൾ സഹകരിച്ച് തട്ടിപ്പ് നടത്തിയതായി പറഞ്ഞു. രണ്ട് പ്രതികളെയും ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നും നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.