വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് മലദ്വാര അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനും, തൈറോയിഡ് കാന്‍സറും, ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങളുള്ളവര്‍ 107 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ വിധക്തരുമയിട്ടുള്ള കൂടിക്കാഴ്ചക്ക് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും. കൊ വിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്നതിനാല്‍ ടെലിഫോണിലൂടെയും അധികൃതര്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതാണെന്നും ഡോ. മറിയം അല്‍ മാസ് പറയുന്നു.