വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. കാറ്റ് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത.
ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും രൂപപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് കാലാവസ്ഥ മങ്ങിയതായി മാറാനിടയാക്കുമെന്നും ദൂരക്കാഴ്‌ച രണ്ടു കിലോമീറ്ററായി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.