ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി..

0
67 views

ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി എൻസിഎസ്എ അറിയിച്ചു. സൈബർ സുരക്ഷയുടെ കാര്യത്തിൽ “മാതൃക” രാജ്യമായി ഐക്യരാഷ്ട്ര സഭയുടെ ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഖത്തറിനെ അംഗീകരിച്ചു.

സെപ്‌തംബർ 13ന് പുറത്തിറക്കിയ പുതിയ സൂചിക പ്രകാരം നിയമം, സാങ്കേതികം, നിയന്ത്രണം, ശേഷി വികസനം, സഹകരണം എന്നിങ്ങനെ സൈബർ സുരക്ഷയുടെ എല്ലാ പ്രധാന മേഖലകളിലും ഖത്തർ മികവ് പുലർത്തുന്നതായി കാണിക്കുന്നു. പ്രാദേശികമായും അന്തർദേശീയമായും സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ വ്യക്തമാക്കി ഖത്തർ ഓരോ മേഖലയിലും മുഴുവൻ മാർക്ക് നേടി.

സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വർദ്ധിച്ചു വരുന്ന സൈബർ ഭീഷണികൾക്കെതിരെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിൻ്റെ നിരന്തരമായ ശ്രമങ്ങൾ ശരിയായ പാതയിലാണെന്ന് ഈ നേട്ടം അടിവരയിട്ടു വ്യക്തമാക്കുന്നു.