
ദോഹ. മെയ് 16, 17, 18 തീയതികളിൽ (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ,)ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്നുള്ള അമ്ർ ബിൻ അൽ ആസ് സ്ട്രീറ്റിന്റെ പ്രവേശന കവാടം രാത്രിയിൽ 3 ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അശ്ഗാൽ അറിയിച്ചു.
അമ്ർ ബിൻ അൽ ആസ് സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കൾ ജാസിം ബിൻ ഹമദ് സ്ട്രീറ്റ് ഉപയോഗിക്കുകയും, തുടർന്ന് അൽ ജാസിറ അൽ അറേബ്യ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും, തുടർന്ന് അൽ നിബ്രാസ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും വേണം.