സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ഈദ് അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.

0
186 views

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ഈദ് അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ് 6 മുതൽ 3 ദിവസമാണ് അവധികൾ. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ അനുശാസിക്കുന്നത് പ്രകാരം തൊഴിലാളികളെ ഈ അവധി ദിവസങ്ങളിൽ ജോലി ചെയ്യപ്പിച്ചാൽ ഓവർടൈമിനും അലവൻസുകൾക്കും ഉള്ള വ്യവസ്ഥകൾ കമ്പനി നൽകേണ്ടതുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഈ അവസരത്തിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ആശംസകൾ അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.