Sunday, July 12, 2026
Home Kerala News കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും

0
69 views

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. കഴിഞ്ഞ 10 വർഷമായി പ്രവാസകാര്യ വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്. ഖത്തർ അധികാരികളുമായും ഖത്തറിലെ മലയാളി സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.

ഒക്ടോബർ 30ന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ‘മലയോളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി ഖത്തറിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും..ലോക കേരള സഭയുടെയും ഖത്തറിലെ മലയാളം മിഷന്റെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി നടക്കുക.

error: Content is protected !!