ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്.

0
7 views
metro

ദോഹ: ഖത്തറിലെ പൊതുഗതാഗതത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്. 29 കോടി യാത്രക്കാരാണ് ഇക്കാലയളവിൽ മെട്രോ ഉപയോഗപ്പെടുത്തിയത്. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള ആഗോള മാമാങ്കങ്ങൾക്ക് മെട്രോ നൽകിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്.

2019 മുതലാണ് ദോഹയുടെ ദോഹ മെട്രോ ലോഞ്ച് ചെയ്‌തത്. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 29.2 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചതായി ഖത്തർ റെയിൽ വാർത്താ കുറിപ്പിൽ അറിയിച്ചു. ഉപഭോക്തൃ സംതൃപ്‌തിയിൽ 99.90 ശതമാനം എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനും മെട്രോക്ക് സാധിച്ചു. ട്രെയിനുകളുടെ ലഭ്യത, കൃത്യനിഷ്‌ഠത എന്നിവയിൽ 99.83 ശതമാനമാണ് മെട്രോയുടെ മികവ്. 0.013 ആണ് അപകടനിരക്ക്.