കല്യാൺ സ്കൈ ഹൈ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ ഭവന പദ്ധതിക്ക് തുടക്കമായി.

0
6 views

കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ പദ്ധതിയായ “കല്യാൺ സ്കൈ ഹൈ” യുടെ നിർമ്മാണത്തിന് തുടക്കമായി. തൃശൂർ ചെമ്പൂക്കാവിലുള്ള പ്രൊജക്റ്റ് സൈറ്റിൽ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നടന്നു.

90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി നിർമ്മിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ ടവറായ കല്യാൺ സ്കൈ ഹൈ, തൃശൂരിലെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിൽ ഒന്നായിരിക്കും. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റിൽ നിന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം മികച്ച ഗതാഗത സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികളും ലഭ്യമാണ്.

സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഹാൾ, ഇൻഡോർ ഗെയിംസ് റൂം, മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, സ്‌പാ, സലൂൺ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടു കൂടിയ, മികച്ച രീതിയിൽ ഡിസൈൻ ചെയ്ത 121 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെൻറ് യൂണിറ്റുകളാണ് ഈ പദ്ധതിയിലുള്ളത്. 3.5 ലക്ഷം ചതുരശ്ര അടി നിർമ്മാണ വിസ്തീർണ്ണമുള്ള ഈ പദ്ധതി, തൃശൂരിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പ്രൊജക്റ്റുകളിൽ ഒന്നു കൂടിയാണ്.

തൃശൂർ പാട്ടുരായ്ക്കലിലെ കല്യാൺ ഹോംസിൻറെ ‘കല്യാൺ ഇൻഫിനിറ്റി’ പദ്ധതിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

ഇതിനു പുറമെ തൃശൂർ കുറ്റുമുക്കിൽ ഓപ്പൽ 2 എന്ന പേരിലുള്ള പുതിയൊരു പ്രൊജക്റ്റും ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, തൃശൂരിൽ പണി പൂർത്തിയായ, ഉടനടി താമസിക്കാൻ സാധിക്കുന്ന കല്യാൺ ഹോംസിൻറെ രണ്ട് അപ്പാർട്ട്മെൻറ് പ്രൊജക്റ്റുകളിലും ഒരു വില്ല പ്രൊജക്റ്റിലും ഭവന യൂണിറ്റുകൾ ലഭ്യമാണ്. ഇവയിൽ ഏതാനും യൂണിറ്റുകൾ മാത്രമാണ് ഇനി വിൽപ്പനയ്ക്കായി അവശേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്, 90201 55555 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.kalyanhomes.in സന്ദർശിക്കുക.