ദോഹ: വേനൽച്ചൂട് കണക്കിലെടുത്ത് സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സൗകര്യങ്ങളും വൈവിധ്യമാർന്ന വേനൽക്കാല പരിപാടികളും പ്രഖ്യാപിച്ച് ഓൾഡ് ദോഹ പോർട്ട്.
കച്ചവട സ്ഥാപനങ്ങൾക്കും റെസ്റ്റോറന്റുകൾക്കും സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാനും കടുത്ത ചൂടിൽ നടക്കേണ്ടി വരുന്ന ദൂരം കുറയ്ക്കാനുമായി മീന ഡിസ്ട്രിക്റ്റിലെ റോഡുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 2026 ജൂൺ 15 മുതൽ ഒക്ടോബർ 15 വരെ ദിവസേന ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ സൗകര്യം. വേനൽക്കാലത്തുടനീളം ഓൾഡ് ദോഹ പോർട്ടിൽ വാലെ പാർക്കിംഗ് പകുതി നിരക്കിൽ ലഭ്യമായിരിക്കും.
കടകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവടങ്ങളിൽ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ പാർക്കിംഗും ലഭിക്കും. മീന ഫിഷ് മാർക്കറ്റ്, ചബ്രാത് അൽ മീന എന്നിവിടങ്ങളിൽ എത്തുന്നവർക്ക് യാതൊരു നിബന്ധനകളുമില്ലാതെ തന്നെ സൗജന്യ വാലെ പാർക്കിംഗ് ഉപയോഗിക്കാം.
കൂടുതൽ യാത്രാ സൗകര്യങ്ങൾ പോർട്ടിന്റെ പ്രധാന ഭാഗങ്ങൾക്കിടയിലുള്ള സന്ദർശകരുടെ യാത്ര സുഗമമാക്കുന്നതിനായി മീന പാർക്കിലും മീന ഡിസ്ട്രിക്റ്റിലുടനീളവും സൗജന്യ ഗോൾഫ് കാർട്ടുകൾ സർവീസ് നടത്തും.









