ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോ ടനത്തിൽ 54 പേർക്ക് പരി ക്കേറ്റു. അപകടത്തെത്തുടർന്ന് കാണാതായ 18 പേർക്കായി വിപുലമായ തെരച്ചിൽ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം.
അപകടകാരണം പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ എനർജിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണമായും അണച്ചുകഴിഞ്ഞു. രക്ഷാപ്രവർത്തനം
സംയുക്ത ദൗത്യം: സിവിൽ ഡിഫൻസ് ടീമുകളും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന് കീഴിലുള്ള ‘ഖത്തരി ഇന്റർനാഷണൽ സെർച്ച് ആന്റ് റെസ്‌ക്യൂ ഗ്രൂപ്പും’ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
വൈദ്യസഹായം: പരിക്കേറ്റ 54 പേർക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് കാണാതായവർക്കായുള്ള തെരച്ചിലിന് മന്ത്രാലയം പ്രത്യേക മുൻഗണനയാണ് നൽകിയിരിക്കുന്നത്.




