Friday, July 17, 2026
Home News ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ ശക്തമായി...

ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. 

0
99 views

ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം നടപടികൾ മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സമാധാനപരമായ ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.

ആക്രമണം നേരിടുന്ന ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും ഖത്തറിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

error: Content is protected !!