ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും..

0
132 views

ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ 5 .05 നാണ് നമസ്‌കാരം നടക്കുക.

പേര്, നമ്പര്‍, പള്ളികളുടെ ലൊക്കേഷന്‍, പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പ്രാര്‍ത്ഥനാ മൈതാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പട്ടിക ലിസ്റ്റ് ഔഖാഫ് മന്ത്രാലയതിൻ്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ലഭ്യമാണ്. നിലവില്‍ ജുമുഅ നടക്കുന്ന എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകുമെന്ന കാര്യം ഇന്റര്‍നാഷണല്‍ മലയാളി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.