ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും. വാരാന്ത്യ അവധി ദിവസങ്ങളടക്കം പത്തുദിവസത്തിലേറെ ദിവസങ്ങളാണ് ഇപ്രാവശ്യവും പെരുന്നാള്‍ അവധിയായി ലഭിച്ചതെങ്കിലും അധികമൊന്നും പുറത്തിറങ്ങാതെ വീടകങ്ങളില്‍ കഴിഞ്ഞ് കൂടേണ്ട അവസ്ഥയായിരുന്നു.
അടിയന്തിര സേവനങ്ങളൊക്കെ ഓണ്‍ ലൈനില്‍ ലഭ്യമായിരുന്നതിനാല്‍ നീണ്ട അവധി കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് പ്രയാസങ്ങളൊന്നും സൃഷ്ടിച്ചില്ല.