ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശൂറാ കൗണ്‍സില്‍ പ്രശംസ അറിയിച്ചു…

0
98 views

ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശൂറാ കൗണ്‍സില്‍ പ്രശംസ അറിയിച്ചു. അമീര്‍ ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നേതൃത്വം പതിറ്റാണ്ടുകളായി തുടരുന്ന സുവ്യക്തമായ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് അമീര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇക്കാര്യത്തില്‍ രാജ്യത്തെ സര്‍ക്കാരും ജനങ്ങളും അമീറിനൊപ്പം നിലയുറപ്പിച്ചതായും അല്‍ മഹ്മൂദ് വിലയിരുത്തി.