Wednesday, August 26, 2026
Home Covid_News ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി...

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു..

0
222 views

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയോടെയാണ് പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. സൈക്ലിങ്, നടത്തം, പരമാവധി അഞ്ചു പേരോ അല്ലെങ്കില്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരോ ഉള്‍പ്പെടുന്ന ഒത്തു ചേരല്‍ തുടങ്ങിയവയൊക്കെ പാര്‍ക്കില്‍ അനുവദനീയമാണ്. എന്നാല്‍, പാര്‍ക്കുകള്‍ക്ക് അകത്തെ കളി സ്ഥലങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, വ്യായാമം ചെയ്യുന്നതിനുള്ള യന്ത്രങ്ങള്‍, വാഷ്റൂമുകള്‍ എന്നിവ അനുവദിക്കില്ല. അല്‍ഖോര്‍ പാര്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ പാര്‍ക്കുകളും വൈകീട്ട് അഞ്ച് മുതല്‍ അര്‍ധരാത്രി 12 വരെയാണ് തുറന്നുപ്രവര്‍ത്തിക്കുക. അവധി ദിവസങ്ങളില്‍ രാത്രി ഒരു മണിവരെയുണ്ടാവും.

error: Content is protected !!