Sunday, October 11, 2026
Home Govt. Updates വെള്ളിയാഴ്ച മുതല്‍ ‍ഖത്തറിൽ കുട്ടികൾക്ക്മാളുകളിലും സൂഖുകളിലും പ്രവേശിക്കാം

വെള്ളിയാഴ്ച മുതല്‍ ‍ഖത്തറിൽ കുട്ടികൾക്ക്മാളുകളിലും സൂഖുകളിലും പ്രവേശിക്കാം

0
370 views
Alsaad street qatar local news

ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി. രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ന് ഖത്തര്‍ കാബിനറ്റ് അംഗീകരിച്ചതാണിത്.

ഷോപ്പിംഗ് സെന്ററുകള്‍ 50 % കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. 30 % കപ്പാസിറ്റിയില്‍ ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോര്‍ട്ട്, പള്ളി, ടോയ്‌ലറ്റ് എന്നിവ തുറക്കാവുന്നതുമാണെന്നും ക്യാബിനറ്റ് വ്യക്തമാക്കി. സൂഖുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റും ആഴ്ചയിലുടനീളം 50 % കപ്പാസിറ്റിയില്‍ കൂടാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

error: Content is protected !!