ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം…

0
170 views

ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം. ഒരു ഏഷ്യന്‍ രാജ്യത് നിന്നും വന്ന യാത്രക്കാരന്റെ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഗുളികകളാണ് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു മാസത്തോളമായി തുറമുഖങ്ങളിലൂടേയും വിമാനതാവളം വഴിയും ഖത്തറിലേക്ക് ലഹരി വസ്തുക്കള്‍ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.