ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതുമാണ് മാസ്‌ക് ഒഴിവാക്കാന്‍ അഭ്യര്‍ഥിക്കുന്നവര്‍ കാരണമായി പറയുന്നത്. ഖത്തര്‍ സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും അടങ്ങുന്ന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കൊവിഡ് പ്രതിരോധ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തുന്നത്.
ഖത്തറില്‍ ഇന്ന് കാണുന്ന കൊവിഡ് കേസുകളിലെ എണ്ണത്തിലെ കുറവ് സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടലിന്റെ ഫലമാണ്. കൊവിഡ് സംബന്ധമായ അറിയിപ്പുകള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന വിശ്വസനീയമായ വാര്‍ത്ത ശ്രോതസുകല്‍ മാത്രം പരിഗണിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.