ദോഹ: ഖത്തറില്‍ നിന്നും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലെഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യാത്രക്കാര്‍. ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനം വഴി ജൂണ്‍ 29-ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിയ 6 ഇ 1716 ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ യാത്രക്കാരാണ് നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകള്‍ എത്തിയിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് .
വിമാനത്തിന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരാതി നല്‍കിയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ അന്വേഷിച്ചെങ്കിലും ലഗേജ് എത്തിയില്ലെന്നായിരുന്നു മറുപടി. ജൂലൈ ഒന്നിന് വീണ്ടും അന്വേഷിച്ചപ്പോള്‍ എയര്‍ ബബ്ള്‍ പുതുക്കാത്തതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നായിരുന്നു മറുപടി.
പിന്നീടുള്ള ദിവസങ്ങളിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോ ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ദോഹയില്‍ അന്വേഷിക്കണമെന്നായി. ശനിയാഴ്ചയായിട്ടും തങ്ങളുടെ ലഗേജ് ലഭ്യമായിട്ടില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നിറയെ യാത്രക്കാരുമായാണ് വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നത്. ഇതിനൊപ്പം ചില യാത്രക്കാര്‍ കൂടുതല്‍ കാശ് മുടക്കി അധിക ലഗേജ് ക്വോട്ട കൂടി നേടുന്നതിനാല്‍ പല സര്‍വീസുകളിലും ഭാരം കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതിനാലാണ് ലഗേജുകള്‍ പുറത്താവുന്നതെന്ന് എയര്‍ ട്രാവലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.