
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് ഈ വര്‍ക്ക് സൈറ്റുകള്‍ അടച്ചിട്ടത്. രാജ്യത്ത് ചൂടു കൂടിയതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3:30 വരെ നിര്‍ത്തിവെയ്ക്കണം. ഇത്തരം നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.