ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക്…

0
260 views

ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് 1935650 റിയാല്‍ സംഭാവന ചെയ്തു .
പത്തു ദിവസത്തിലേറെ തുടര്‍ച്ചയായി ഇസ്രായേല്‍ അതിക്രമങ്ങളില്‍ ഗുരുതരമായ പ്രതിസന്ധിയിലായ ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ മെയ് മാസത്തിലാണ് തലബാത്ത് മുന്നോട്ടു വന്നത്.