ഒമിക്രോണ്‍ ഭീഷണി ലോകത്തെമ്പാടും വരും ആഴ്ചകളില്‍ നിര്‍ണായകമാകുമെന്നും സമൂഹം അതീവ ജാഗ്രത പാലിക്കണം …..

0
14 views

ഒമിക്രോണ്‍ ഭീഷണി ലോകത്തെമ്പാടും വരും ആഴ്ചകളില്‍ നിര്‍ണായകമാകുമെന്നും സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നു ഖത്തറിലെ കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ച വ്യാധി വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്‍ലത്തീഫ് അല്‍-ഖാല്‍ അഭിപ്രായപ്പെട്ടു.പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയില്‍ നാലില്‍ മൂന്ന് അണുബാധകളും ഒമിക്രോണ്‍ വേരിയന്റിലാണ് എന്ന് അദ്ദേഹം പറഞ്ഞു.

‘ഒമിക്‌റോണിന് പൊതുവെ 50-ലധികം മ്യൂട്ടേഷനുകള്‍ ഉണ്ട്, ഇതില്‍ 30-ലധികം മ്യൂട്ടേഷനുകള്‍ വൈറസിന്റെ ഉപരിതലത്തില്‍ ഉണ്ട്. കഴിഞ്ഞ ആഴ്ചയില്‍ വിദേശത്തുനിന്നു വന്ന 4 പേര്‍ക്ക് ഖത്തറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെങ്കിലും ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല.

എങ്കിലും ഒമിക്രോണ്‍ വകഭേദം പടരാതിരിക്കാന്‍ അതീവ ജാഗ്രത വേണം. അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ആളുകളോട് അഭ്യര്‍ത്ഥിച്ചു. വാക്‌സിനെടുത്തും സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചും മാത്രമേ കോവിഡ് ഭീഷണിയെ അതിജീവിക്കാനായുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.