ദോഹ: ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷമുള്ള ആദ്യ ബലി പെരുന്നാള്‍ ആണിത്. സൗദിയില്‍ നിന്നണ് ഖത്തറിലേക്ക് ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും കൊവിഡ് വാക്‌സിന്‍ എടുത്ത പൗരന്മാര്‍ക്ക് ഖത്തറിലെ ക്വറന്റൈന്‍ ഇളവുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ഖത്തറിലെ കൊവിഡ് വൈറസ് വ്യാപനം ഏറെക്കുറെ നിയന്ത്രണത്തില്‍ കൊണ്ടുവരന്‍ സാധിച്ചതും ഗള്‍ഫ് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി ഖത്തറിനെ മാറ്റി.