ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം..

0
9 views

ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും. 52 ദിവസം നീളുന്ന ഈ കാലയളവ് രാജ്യത്ത് മഴക്കാലത്തെ സൂചിപ്പിക്കുന്നതാണ്. ഈ കാലയളവിൽ താപനില കുറയുമെന്ന് ക്യുഎംഡി അറിയിച്ചു. പകൽ സമയത്ത് ചൂടും രാത്രിയിൽ മിതോഷ്ണവും ചില സമയങ്ങളിൽ, പ്രത്യേകിച്ച് വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ, തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഖത്തർ കാലാവസ്ഥ വകുപ്പ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.