പ്രവാസികളുടെ മടങ്ങി വരവ്, പ്രതിസന്ധികൾ വിഷയങ്ങളിൽ സന്താരാഷ്ട്ര സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു.

0
18 views
pravasi seminar

ഗൾഫ് രാജ്യങ്ങളിലെ വിവിധ തൊഴിൽമേഖലകളിൽ കഴിഞ ഒരു പതിറ്റാണ്ടിലേറെ കണ്ടുവരുന്ന മാറ്റങ്ങൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന വിദേശതൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ശക്തമായി കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്വന്തം നാടുകളിലേക്കുള്ള തൊഴിലാളികളുടെ തിരിച്ച്‌വരവ് വ്യക്തികൾക്കും കുടുംബങ്ങൾക്കും തദ്ദേശീയ സമൂഹത്തിനും ഉണ്ടാക്കുന്ന തിരിച്ചടികൾ നിലവിലുള്ള സാമൂഹ്യ സുരക്ഷാസംവിധാനങ്ങൾ വഴി പരിഹരിക്കാവുന്നതിനപ്പുറം വ്യാപ്തിയും ആഴവുമുള്ളതാണ്.

കഴിഞ രണ്ടുവർഷത്തെ തൊഴിലാളികളുടെ മടങ്ങിവരവ് സൃഷ്ടിക്കുന്ന സാഹചര്യം. ഒരുപക്ഷേ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെയധികം സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ചരിത്രമുള്ള ഇടം എന്ന നിലയിൽ കേരളത്തിലും വിദേശ പ്രവാസ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാണ്.

അടുത്ത കാലത്ത് പൊതു രംഗത്ത് വന്നിരിക്കുന്ന കണക്കുകൾ പ്രകാരം പ്രവാസികൾക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ പല പരിമിതികളും നിലനിൽക്കുന്നു. ഇതിൽ വ്യക്തിപരവും സ്ഥാപനപരവുമായ പരിമിതികളുണ്ട്. ഇവ രണ്ടും വ്യത്യസ്ത സമീപനങ്ങളിലൂടെ പരിഹരിച്ച് എടുക്കുവാനുള്ള ക്രിയാത്മകമായ സർക്കാർ, സർക്കാർ ഇതര ഗവേഷണ മേഖലകളുടെ കൂട്ടായ പരിശ്രമങ്ങൾ തുടങ്ങിയവ ആവശ്യമാണ്.

ഈ അവസരത്തിലാണ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ മൈഗ്രേഷൻ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ മടങ്ങി വരവ്, പ്രതിസന്ധികൾ വിഷയങ്ങളിൽ ഒരു ചർ ̈ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

ലാക കേരള സഭ അംഗങ്ങളായ ശ്രീ. അബ്ദുൽ റൗഫ് , ശ്രീ. പി. എം. ജാബിർ എന്നിവരാണ് വിഷയങ്ങൾ അവതരിപിച്ച് സംസാരിക്കുന്നത്. സാമൂഹ്യ സുരക്ഷാപദ്ധതികൾ എങ്ങനെ പ്രയോജനപെടുത്താം എന്ന വിഷയത്തിൽ ശ്രീ.പി.എം. ജാബിറും പ്രവാസനയത്തിലെ സാധ്യതകൾ എങ്ങിനെ പ്രയോജനപെടുത്താം എന്നതിനെപ്പറ്റി ശ്രീ. അബ്ദുൽ റൗഫും വിഷയങ്ങൾ അവതരിപക്കുകയും സംസാരിക്കുകയും അതിനുശേഷം ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.

ഏറെക്കാലമായി സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിക്കൊണ്ട് പ്രക്ഷേപണം ചെയ്യുന്ന പ്രവാസലോകം എന്ന പരിപാടിയുടെ ഡയറക്ടറും സെന്റർ ഫോർ ഇന്ത്യൻ മൈഗ്രേഷൻ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ പ്രവാസ തൊഴിൽ മേഖലയിലെ അവകാശങ്ങളെപറ്റിയുള്ള ആഗോള സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ആളുമായ ശ്രീ. റഫീഖ് റാവുത്തറാണ് ഈ പരിപാടിയുടെ അദ്ധ്യക്ഷൻ.

2021 ജൂലൈ പത്താം തീയതി ഇന്ത്യൻ സമയം രാത്രി 7.30-നാണ് സെമിനാർ നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾമീറ്റ് ലിങ്കിൽ പ്രവേശിച്ച് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി ശ്രീ. നവാസ് എം. ഖാദർ, പശ്ചിമേഷ്യൻ പഠനവിഭാഗത്തിന്റെ ചെയർപേഴ്സൺ ഡോ. എം.വി.ബിജുലാൽ എന്നിവരും സെമിനാറിൽ സംസാരിക്കും.

ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/opb-yhcw-cxt

pravasavum kerala