Wednesday, July 15, 2026
Home Govt. Updates ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ...

ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും..

0
314 views

ദോഹ : ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ തന്നെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വാണുണ്ടായത്. എല്ലാ ട്രാവല്‍ ഏജന്‍സികളിലും നല്ല തിരക്കുമനുഭവപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ച അവധി ദിനമായിട്ടും മിക്ക ട്രാവല്‍ ഏജന്‍സികളും രാത്രി വളരെ വൈകിയും തുറന്ന് പ്രവര്‍ത്തിച്ചു. നാട്ടിലെ കോവിഡ് പ്രതിസന്ധി കാരണം അവധിക്ക് പോകാത്ത പലരും കുടുംബങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വ്യാഴാഴ്ച വൈകുന്നേരം പുതിയ ട്രാവല്‍ നയം സംബന്ധിച്ച പ്രഖ്യാപനം വന്നതുമുതല്‍ തന്നെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!