യൂറോ കപ്പ് ഫൈനല്‍ ഇന്ന് രാത്രി ; ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും..

0
44 views

യൂറോ കപ്പ് ചാമ്പ്യന്മാരെ ഇന്ന് രാത്രി അറിയാം. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ഖത്തർ സമയം 10-PM ( ജൂലൈ 11 ) , ഇന്ത്യൻ സമയം 12:30 AM ( ജൂലൈ 12 ), നു ആണ് മത്സരം. ചരിത്രം തിരുത്തി ആദ്യ കിരീടമുയര്‍ത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് ശ്രമിക്കുന്നത്. അതേ സമയം അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതി വരുത്തുകയാണ് അസൂറിപ്പടയുടെ ലക്ഷ്യം.

മേജര്‍ ടൂര്‍ണമെന്റ് ഫൈനലിലെത്താന്‍ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ടിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി എന്നത് ചിന്തിക്കാൻ പോലും സാധ്യമല്ല. ലോകകപ്പിലും യുവേഫ നാഷന്‍സ് ലീഗിലുമെല്ലാം അവസാന ഘട്ടത്തില്‍ കാലിടറിയ വേദന മാറ്റിയെടുക്കാൻ യൂറോയിലെ ഇന്നത്തെ കിരീടം ഇംഗ്ലണ്ടിന് നേടിയേ തീരൂ. എന്നാൽ ഇറ്റലി 1968ന് ശേഷമൊരു കിരീടമാണ് ലക്ഷ്യമിടുന്നത്. കലാശപ്പോരില്‍ 2000 ലും 2012 ലും കാലിടറിവീണ ദുഷ്പേര് മാറ്റിയെടുത്തെ മതിയാകൂ.