ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും മെട്രോ സര്‍വീസുകളുണ്ടാവില്ല.