ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം..

0
14 views

ദോഹ: ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയമനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് മാത്രമാണ് ഫോം നിർബന്ധമില്ലാത്തത്.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://covid19.moph.gov.qa/EN/Documents/PDFs/Declaration-Acknowledgement-Undertaking-Form-V6-English-SG.pdf) നിന്ന് ഫോം ഡൗണ്ലോഡ് ചെയ്യാം. കൂടാതെ, ഇഹ്തിറാസ് പ്ലാറ്റ്ഫോം വെബ്‌സൈറ്റിലും (www.ehteraz.gov.qa) എയർലൈൻ ഓണ്ലൈൻ ബുക്കിംഗ് ഫോമിലും അക്നോളജ്‌മെന്റ് ഫോം ലഭ്യമാണ്. യാത്രാപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സംബദ്ധിച്ചാണിത്. വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും ഇതിൽ പൂരിപ്പിച്ച് നൽകേണ്ടതുണ്ട്.