ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍…

0
22 views

ദോഹ: ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം വിഭാഗം ആംബുലന്‍സുകള്‍, സൈക്കിളുകള്‍, ഗോള്‍ഫ് കാറുകള്‍ എന്നിവ സജ്ജീകരിച്ച് തയ്യാറാക്കിയതായി അല്‍ ദാര്‍വീഷ് പറഞ്ഞു. ഇതിന് പുറമെ ഹെലികോപ്റ്റര്‍ സേവനങ്ങളും തയ്യാറാണ്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വരെ അത്യാഹിത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ആംബുലന്‍സ് സേവനങ്ങള്‍ തയ്യാറാണ്.

കൊവിഡ് ഇളവുകള്‍ നിലവില്‍ വന്നതോടെ രാജ്യത്ത് കൂടുതല്‍ പൊതു ഇടങ്ങളില്‍ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. ഇതും ഈദ് ദിനങ്ങളില്‍ ശക്തമായ പൊതു സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരെ നിര്‍ബന്ധിക്കുന്നതാണ്.