Sunday, July 12, 2026
Home News വേനൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ...

വേനൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 3:30 വരെ ഔട്ട്‌ഡോർ ജോലികൾ നിരോധിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം.

0
179 views

വേനൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 3:30 വരെ ഔട്ട്‌ഡോർ ജോലികൾ നിരോധിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം. അനുയോജ്യമായ വെന്റിലേഷൻ സൗകര്യങ്ങളില്ലാത്ത തണലുള്ള സ്ഥലങ്ങളിലെ ജോലികൾക്കും ഇത് ബാധകമാണ്.

തീരുമാനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ലേബർ ഇൻസ്പെക്ഷൻ ടീമുകൾ കമ്പനികളുടെ സൈറ്റുകളിൽ ഫീൽഡ് സന്ദർശനങ്ങളും നടത്തും.വേനൽക്കാലത്ത് എല്ലാ തൊഴിലുടമകളും ജോലി സ്ഥലങ്ങളിലെ അപകടസാധ്യതകൾ വിലയിരുത്തുകയും തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുകയും വേണം.

വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ വർക്ക് സൈറ്റുകൾ അടച്ചുപൂട്ടുക ഉൾപ്പെടെയുള്ള എല്ലാ നിയമ നടപടികളും പരിശോധനാ സംഘങ്ങൾ കൈക്കൊള്ളുമെന്ന് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സായിദ് സുഹൈൽ അൽ മസ്റൂയി മുന്നറിയിപ്പ് നൽകി.

error: Content is protected !!