ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച.

0
75 views

ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷമുള്ള കണക്കെടുപ്പില്‍ ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച. 38% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3.4 ബില്യണ്‍ റിയാലായി ഉയര്‍ന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍, 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം ഒരു ബില്യണ്‍ റിയാലുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.