ഇന്ത്യയില്‍ ഉപയോഗിക്കുന്ന “കോവി ഷീല്‍ഡ്” എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. .

0
19 views
Alsaad street qatar local news

ഇന്ത്യയില്‍ ഉപയോഗിക്കുന്ന “കോവി ഷീല്‍ഡ്” എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് കോപ്പിയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിലേക്ക് അയച്ച് മുന്‍കൂട്ടി അനുമതി വാങ്ങണം.ഖത്തറില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളായ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേ അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

കോവിഷീല്ഡിനും അംഗീകാരം ലഭിച്ചതോടെ 5 വാക്സിനുകള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമായി. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നും മേല്‍ വാക്‌സിനുകള്‍ പൂര്‍ത്തികരിക്കുന്ന ആര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കും.