ഖത്തറിൽ ഈദിനോട് അനുബദ്ധിച്ചും തുടർന്നും മത്സ്യവിലയിൽ 65 ശതമാനത്തോളം ഇടിവ് രേഖപ്പെടുതി..

0
10 views

ദോഹ: ഖത്തറിൽ ഈദിനോട് അനുബദ്ധിച്ചും തുടർന്നും മത്സ്യവിലയിൽ 65 ശതമാനത്തോളം ഇടിവ് രേഖപ്പെടുതി. ഖത്തറിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്ത വിവരങ്ങൾ പ്രകാരം, ഹമോർ മത്സ്യത്തിന് 45 റിയാലും ക്നാതിന് 28 റിയാലും ചെറിയ ചെമ്മീന് 15 റിയാലും ഇന്ത്യൻ ചെമ്മീന് 65 റിയാലുമാണ് നിലവിൽ സലാൽ സെൻട്രൽ മാർക്കറ്റിലെ വില. ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് വൻതോതിൽ മത്സ്യങ്ങൾ വിപണിയിലെത്തിയതും എന്നാൽ ഡിമാന്റ് കുറഞ്ഞതും വിലയിടിയാൻ കാരണമായി. വരുന്ന ഏതാനും ആഴ്ചകളിലും വില സമാനസ്ഥിതി തുടരുമെന്നാണ് മത്സ്യവിപണിയിലെ കണക്കുകൂട്ടൽ.